Sunday, May 5, 2024
spot_img

യുപിയില്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി

ദില്ലി: യുപി തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ്, സ്മൃതി ഇറാനി എന്നിവരടക്കം 30 പേരാണ് ഉള്ളത്.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിര്‍ച്വല്‍ റാലികളും മറ്റുമാണ് ബിജെപി നിലവില്‍ ശ്രദ്ധിക്കുന്നത്. ജനുവരി അവസാന വാരത്തോടെ, മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യുപിയില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles