Sunday, October 4, 2026

കർണാടക തെരഞ്ഞെടുപ്പ്;ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് തീരുമാനമായേക്കും, പാർലമെൻററി ബോർഡ് യോഗം ഇന്ന്

കർണാടക തെരഞ്ഞെടുപ്പിനൊരുങ്ങി ബി ജെ പി.സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് തീരുമാനമായേക്കുമെന്നാണ് സൂചന.ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്നലെ ദില്ലിയിൽ ചേർന്നിരുന്നു. ബിഎസ്സ് യെദ്യൂരപ്പ, ബസവരാജ് ബൊമ്മേ, നളിൻ കുമാർ കട്ടീൽ എന്നിവർ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തിന് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയിൽ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാർ‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

പ്രാദേശിക തലത്തിലടക്കം വിശദമായ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമാണ് ബിജെപിയുടെ സ്ഥാനാ‍ർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്. രണ്ട് ഘട്ടമായിട്ടാകും ബിജെപി പട്ടിക വരിക. ആദ്യപട്ടികയിൽ 124 സ്ഥാനാർഥികളുണ്ടാകും എന്നാണ് സൂചന. രണ്ടാംഘട്ട പട്ടിക ഏപ്രിൽ 13-ന് പ്രതീക്ഷിക്കാം. ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം ആകുമെന്നാണ് സൂചന. ദക്ഷിണേന്ത്യൻ പര്യടനത്തിലുള പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ തിരിച്ചെത്തിയാൽ പട്ടികക്ക് അംഗീകാരം നൽകും.

Related Articles

Latest Articles