Saturday, April 27, 2024
spot_img

മജീഷ്യനില്ലാതെ ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ കപ്പിൽ അഡ്രിയൻ ലൂണ കളിക്കില്ല

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പിനായി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി . കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയൻ ലൂണ ടൂർണമെന്റിൽ ടീമിലുണ്ടാകില്ല. ഇക്കാര്യത്തിൽ ക്ലബിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നു. വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയൻ ലൂണയ്ക്ക് നീണ്ട അവധി അനുവ‌ദിക്കുകയാണെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നത്.

‘‘സൂപ്പർ കപ്പിൽ ലൂണയുടെ സാന്നിദ്ധ്യം എത്രത്തോളം പ്രധാനമാണെന്നു ക്ലബ് മനസ്സിലാക്കുന്നു. പക്ഷേ അവധി അദ്ദേഹത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന കാര്യത്തെ ക്ലബ് മതിക്കുന്നു. വൈകാതെ തന്നെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നു പ്രതീക്ഷിക്കാം.’’– കേരള ബ്ലാസ്റ്റേഴ്സ് സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു.

ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ നീക്കങ്ങൾ മെനയുന്നതിൽ വിദഗ്ദനായ ലൂണയുടെ അസാന്നിദ്ധ്യം ടീമിനെ സംബന്ധിച്ചടുത്തോളം വലിയ നഷ്ടമാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ കളി മെനയുന്ന താരം അവസാന സീസണിൽ നാലു ഗോളുകളാണു നേടിയത്. ആറ് ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.താരം ടീമിനായി അരങ്ങേറിയ 2021 -22 സീസണിൽ 23 മത്സരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്സിനായി ആറു ഗോളുകളും ഏഴ് അസിസ്റ്റും താരം നേടി.

Related Articles

Latest Articles