Wednesday, May 8, 2024
spot_img

79 വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റ കുഞ്ഞുങ്ങൾ പിറന്നു; കുനോ ദേശീയ പാർക്കിൽ സിയ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്

നീണ്ട 79 വർഷത്തിനു ശേഷം രാജ്യത്ത് ആദ്യമായി ചീറ്റ കുഞ്ഞുങ്ങൾ പിറന്നു. നമീബിയയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാജ്യത്തെത്തിച്ച സിയ എന്ന ചീറ്റയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിലൂടെ ചീറ്റക്കുഞ്ഞുങ്ങളുടെ ദൃശ്യം പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.

അതേസമയം നമീബിയയിൽനിന്ന് ഇന്ത്യയിലേക്ക് ആദ്യമെത്തിച്ച എട്ട് ചീറ്റകളിലൊന്നായിരുന്ന സാഷ കഴിഞ്ഞ ദിവസം ചത്തിരുന്നു. വൃക്ക സംബന്ധമായ അസുഖമായിരുന്നു മരണകാരണം.നേരത്തെ ക്ഷീണവും തളർച്ചയും ഉള്ളതിന്റെ ലക്ഷണങ്ങൾ ഈ പെൺ ചീറ്റ കാണിച്ചിരുന്നു.

തുടർന്ന് നടത്തിയ വിദഗ്ധന പരിശോധനയിൽ സാഷയ്ക്കു നിർജലീകരണവും വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തി. വൈകാതെ സാഷയുടെ വൃക്കയിൽ അണുബാധയുണ്ടെന്നു സ്ഥിരീകരിച്ചു.

Related Articles

Latest Articles