Wednesday, September 23, 2026

പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടം ഏറ്റെടുത്ത് ബോളിവുഡ്: പിന്തുണ ഏറുന്നു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടത്തിന് വിവിധ മേഖലകളിൽ നിന്ന് പിന്തുണയേറുന്നു. ബോളിവുഡിൽ നിന്ന് കൂടുതൽ പേർ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ആമിർ ഖാനാണ് ആദ്യം പിന്തുണ അറിയിച്ചത്. പിന്നാലെ ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ, അഭിനേതാക്കളായ ആയുഷ്മാൻ ഖുറാന, ഭൂമി പെദ്‌നേക്കർ എന്നിവർ പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് മലീനികരണത്തിനെതിരായ പ്രചാരണം ഏറ്റെടുത്ത് മുന്നോട്ട് വന്നു.

കരൺ ജോഹർ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. പ്രധാനമന്ത്രിയുടെ സംരംഭത്തെ താൻ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് പൗരന്മാരെന്ന നിലയിൽ സുപ്രധാന ലക്ഷ്യത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചു.

72ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്ലാസ്റ്റിക് ഉപയോഗവും മലിനീകരണവും സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി പങ്ക് വച്ചത്. പ്ലാസ്റ്റിക് ഉപയോഗം ഉപേക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

Related Articles

Latest Articles