Friday, March 29, 2024
spot_img

കുട്ടികളില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ ‘ബോലോ ‘മൊബൈല്‍ ആപ്പ് .

ഗ്രാമീണ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വ്യാപകമായി എന്നതിനാൽ വായന വൈദഗ്ധ്യമുള്ള കുട്ടികളെ സഹായിക്കാൻ ഗൂഗിൾ പുതിയ ബൊലോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കി.
പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ” ബോലോ ” മൊബൈല്‍ ആപ്പ് പുറത്ത് ഇറക്കിയിരിക്കുന്നത്.

ഹിന്ദി ഇംഗ്ലീഷ് വായന എളുപ്പമാക്കുന്നതിന്കുട്ടികള്‍ ഉച്ചത്തില്‍ വായിക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ ആപ്പിനുള്ളിലുള്ള ‘ ബില്‍റ്റ് ഇന്‍ റീഡിംഗ് ബഡി ദിയ ‘ സഹായിക്കും.

അക്ഷരശുദ്ധിയില്‍ വായിച്ചാല്‍ ദിയ കുട്ടികളെ ‘സബാഷ്’ എന്നു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 200 ഗ്രാമങ്ങളില്‍ പൈലറ്റ് പദ്ധതിയായി ബോലോ ആപ് കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്.
കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരങ്ങളും ആപ്പ് ശേഖരിക്കുകയില്ല .
ഡയമ എന്ന ആനിമേറ്റഡ് ഡിജിറ്റൽ അസിസ്റ്റന്റാണ് ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഫ്‌ലൈന്‍ ആയിട്ട് ലഭിക്കുന്നതിനാല്‍ കുട്ടികളുടെ ശ്രദ്ധ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക്‌ പോകുന്നതിനെ തടയുമെന്ന് ഗൂഗിള്‍ പറയുന്നു . ഒരു ദിവസം 10 മുതല്‍ 15 മിനിറ്റ് വരെ ആപ്പിന്റെ സേവനം വിനിയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ കൈവരിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രോഡക്റ്റ് മാനേജര്‍ നിതിന്‍ കശ്യപ് അവകാശപ്പെടുന്നു.

ആപ്ലിക്കേഷനിലെ എല്ലാ വായിക്കുന്ന മെറ്റീരിയലും സൗജന്യമാണെന്നും മറ്റ് കമ്പനികളുമായി ചേർന്ന് ബൊലോയിലേക്ക് കൂടുതൽ ഉള്ളടക്കം കൊണ്ടുവരാൻ ഗൂഗിൾ ഉദ്ദശിക്കുന്നു
നിലവില്‍ ഹിന്ദി – ഇംഗ്ലീഷ് ഭാഷകളില്‍ 90 കഥകള്‍ ആപ്പില്‍ ലഭ്യമാണ് . എന്നാല്‍ ചെറിയ കുട്ടികളുടെ കയ്യില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കണോ വേണ്ടയോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്നും കശ്യപ് പറഞ്ഞു .

Related Articles

Latest Articles