Saturday, April 27, 2024
spot_img

യംഗ് സയന്റിസ്റ്റ്’ പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ . പരിശീലന പരിപാടിയില്‍ ഉപഗ്രഹ നിർമ്മാണവും !

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ “യുവ സയിന്റിസ്റ്റ് പ്രോഗ്രാം” “യൂ വി ക” “YUva VIgyani KAryakram” എന്ന സ്കൂൾ കുട്ടികളുടെ പ്രത്യേക പരിപാടി ഈ വർഷം മുതൽ, “Jai Vigyan, Jai Anusandhan”. എന്ന സ്വപ്ന പദ്ധതിയിൽ അവതരിപ്പിച്ചു.

വേനലവധി സമയത്തായിരിക്കും പരിശീലന ക്ലാസുകള്‍ നടക്കുക. ഇതിനായി 8ാം ക്ലാസ് പാസായി 9ലേക്ക് വരുന്ന കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്ര ഭരണ പ്രദേശത്ത് നിന്നും 3 വിദ്യാര്‍ത്ഥികളെയായിരിക്കും തിരഞ്ഞെടുക്കുക. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസ് എന്നിങ്ങനെയുള്ള സിലബസുകള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതായിരിക്കും.
തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒ ഗസ്റ്റ് ഹൌസുകളിലും ഹോസ്റ്റലുകളിലും സൗകര്യമുണ്ട്.

രാജ്യത്തെ ഓരോ സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കുപ്പെടുന്ന കുട്ടികള്‍ക്ക് ബഹിരാകാശ സാങ്കേതിക വിദ്യയെപ്പറ്റിയുള്ള അടിസ്ഥാന അറിവ് ഐ.എസ്.ആര്‍.ഒ പകര്‍ന്ന് നല്‍കുന്നതായിരിക്കും. ലാബ് സന്ദർശനങ്ങൾ, വിദഗ്ധരുമായി ചർച്ച ചെയ്യാനുള്ള പ്രത്യേക സെഷനുകൾ, പ്രായോഗിക, ഫീഡ്ബാക്ക് സെഷനുകൾ എന്നിവയാണ് ഷെഡ്യൂൾ ചെയ്യേണ്ടത്.ഇതിലൂടെ ബഹിരാകാശ ശാസ്ത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വിലയിരുത്തുന്നു.എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എസ്.ആര്‍.ഒ പരിശീലനം നല്‍കുന്നതായിരിക്കും.
പരിശീലന പരിപാടിയില്‍ ഉപഗ്രഹം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതായിരിക്കും.
സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ കൈമാറിയിട്ടുണ്ട്.

Related Articles

Latest Articles