കണ്ണൂർ: സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി. കണ്ണൂർ ആറളം ഹയർസെക്കൻഡറി സ്‌കൂളിലെ ശൗചാലയത്തിൽ നിന്നുമാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തത്. രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു ബോംബുകള്‍.
സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആറളം ഹയർസെക്കൻഡറി സ്‌കൂളിലും ശുചീകരണം ആരംഭിച്ചത്. ഇതിനിടെയാണ് ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. ഇതിനിടെയാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. സ്‌കൂളിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയത് നാടൻ ബോംമ്പുകളാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

