Friday, May 17, 2024
spot_img

ഇന്ത്യൻ യുവത്വത്തെ ലഹരിയിൽ തളച്ചിടാനുള്ള പാക് ശ്രമത്തെ തകർത്ത് ബിഎസ്എഫ്;കഴിഞ്ഞ വർഷം സമുദ്രത്തിലൂടെ ഇന്ത്യയിലേക്ക് ലഹരി കടത്താൻ ശ്രമിച്ച 79 പാക് ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു ; 22 പാക് മത്സ്യത്തൊഴിലാളികളും അറസ്റ്റിൽ

ദില്ലി : കഴിഞ്ഞ വർഷം ബിഎസ്എഫ് പിടികൂടിയത് 22 പാകിസ്താനി മത്സ്യത്തൊഴിലാളികളെയെന്ന് റിപ്പോർട്ട്. ഭുജ് ജില്ലയിൽ നിന്ന് 79 പാക് മത്സ്യബോട്ടുകളും പിടിച്ചെടുത്തു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലുള്ള 826 കിലോ മീറ്റർ ദൂരം കാത്തുസൂക്ഷിക്കുന്നവരാണ് ഗുജറാത്തിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ.

രാജസ്ഥാനിലെ ബാർമർ മുതൽ കച്ചിലെ റൻ വരെയുള്ള നീണ്ടുകിടക്കുന്ന മേഖലയാണിത്. ഇതിൽ 85 കിലോ മീറ്റർ തീരദേശ മേഖലയാണ്. ഭുജ് സെക്ടറിലെ ഹരാമി നല്ല, ക്രീക്ക് മേഖലകളിലാണ് പാകിസ്താനി ബോട്ടുകളും പാക് മത്സ്യത്തൊഴിലാളികളെയും ബിഎസ്എഫ് വലയിലാക്കിയത്. ഇവരുടെ പക്കൽ നിന്നും 50 പാക്കറ്റ് ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. 250 കോടി രൂപ വിലമതിക്കുമിത്. 61 പാക്കറ്റ് ചരസും ഒപ്പം കണ്ടെടുത്തിട്ടുണ്ട്. ഇതിന് വിപണിയിൽ 2.49 കോടി രൂപ വിലമതിക്കും. കള്ളക്കടത്ത് സംഘത്തിൽ നിന്നും 12 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തതായാണ് റിപ്പോർട്ട് .

അതിർത്തിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 31 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 22 പേർ ഇന്ത്യക്കാരും നാല് പേർ പാകിസ്താനികളും രണ്ട് പേർ ബംഗ്ലാദേശികളുമാണ്. കൂടാതെ രണ്ട് കനേഡിയൻ പൗരന്മാരും ഒരു റോഹിഗ്യനും ഇതിൽ ഉൾപ്പെടുന്നുണ്ട്

Related Articles

Latest Articles