Thursday, May 16, 2024
spot_img

പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം! തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ഭീതി വിതച്ച് കറങ്ങി നടന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ മാരായമുട്ടം പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: കേരളം തമിഴ്നാട് കേന്ദ്രീകരിച്ച് നിരവധി വീടുകൾ കുത്തിത്തുടർന്ന് മോഷണം നടത്തി വന്ന പ്രതികൾ ഒടുവിൽ പിടിയിൽ. മാരായമുട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. കന്യാകുമാരിജില്ല മേൽപ്പാല സ്വദേശികളായ മരിയാദാസ് , റൂബൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ തമിഴ്നാട് കോയമ്പത്തൂർ കേന്ദ്രീകരിച്ചും, കേരളം കേന്ദ്രീകരിച്ചും നൂറുകണക്കിന് വീടുകളാണ് കുത്തി തുറന്ന് മോഷണം നടത്തിട്ടുള്ളത്.

കുറച്ചുനാളുകളായി തിരുവനന്തപുരം റൂറൽ ഏരിയകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു പ്രതികൾ. നെയ്യാറ്റിൻകര വെള്ളറട മാരായമുട്ടം കേന്ദ്രീകരിച്ച് നിരവധി വീടുകളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. വീടിന് പുറത്ത് ഗേറ്റ് താക്കോൽ കൊണ്ട് പൂട്ടിയിരിക്കുന്നത് കണ്ടാൽ ഇവർ അന്ന് രാത്രി ആ വീട് മോഷണം നടത്തും

ദിവസങ്ങളായി മാരായമുട്ടം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീട് കുത്തി തുറക്കുന്നതിനിടയിൽ മാരായമുട്ടം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles