പത്തനംതിട്ട: സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച് പത്തനംതിട്ടയില്‍ അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50 ന് എലിയറക്കല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.
പുനലൂരില്‍ നിന്നും പത്തനംതിട്ടക്ക് വരികയായിരുന്ന വേണാട് എന്ന സ്വകാര്യ ബസ് എതിരെ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും വലിച്ചു കൊണ്ട് ബസ് ഏതാനും ദൂരം മുന്നോട്ടു പോയി. അനു സംഭവസ്ഥലത്തും പ്രസാദ് ആശുപത്രി കൊണ്ടു പോകുന്ന വഴിക്കമാണ് മരണമടഞ്ഞത്.
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ് സി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അനു. പ്രസാദ് കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നു നാട്ടിലെത്തിയത്.അതേസമയം സ്വകാര്യ ബസിന്റ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

