തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തുലാഭാര മണ്ഡപത്തിലാണ് ചിലർ മെഴുകുതിരി കത്തിച്ച് ക്രിസ്മസ് ആഘോഷിച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ രാമചന്ദ്രമൂർത്തി എന്നയാളാണ് കഴിഞ്ഞ ദിവസത്തെ പൂജകൾ ബുക്ക് ചെയ്തിരുന്നത്.ഈ സംഘത്തിലെ അംഗങ്ങളാണ് മെഴുകുതിരി കത്തിച്ചതെന്നാണ് സംശയം.ക്ഷേത്രം തന്ത്രി മഠത്തിൽ നിന്ന് കൊണ്ടുവന്ന പൂജാസാധനങ്ങൾ പോലും പരിശോധിക്കുമ്പോൾ ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചത് ദുരൂഹമാണെന്ന് ഭക്തർ പറയുന്നു .
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർശന പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ. അതുകൊണ്ട് തന്നെ പൂജാ സാമഗ്രികൾക്കൊപ്പം മെഴുകുതിരി ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോയതെങ്ങനെയെന്നത് ദുരൂഹമാണ്.അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തിയതോടെ കത്തിച്ചത് ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരിയാണെന്നും മറ്റും വാദം ഉന്നയിച്ച് അധികൃതർ രംഗത്തെത്തി.

