Friday, October 2, 2026

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; തന്റെ വരനെ സര്‍പ്രൈസായി പരിചയപ്പെടുത്തി,
പ്രണയവിവാഹമല്ലെന്ന് നടി

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും.നേരത്തെ പരിചയമുണ്ടെങ്കിലും പ്രണയ വിവാഹമല്ലെന്നാണ് തേജസും മാളവികയും പറയുന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് മാളവിക വെളിപ്പെടുത്തി. തട്ടിൻ പുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള തേജസ് അതിന് ശേഷം ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു.

ഇതിനിടെ കല്യാണാലോചനകൾ വരാൻ തുടങ്ങിയപ്പോഴാണ് മാളവികയെ വിവാഹം കഴിച്ചാലോയെന്ന് ചിന്തിച്ചത്. അറിയാവുന്നയാളെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നിയപ്പോൾ പ്രപ്പോസലുമായി മാളവികയെ സമീപിക്കുകയായിരുന്നുവെന്ന് തേജസ് പറയുന്നു.റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഇരുവരും ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നതെന്നും അന്ന് എനിക്ക് 21 വയസ്സായിരുന്നുവെന്നും ഇപ്പോള്‍ അത് വിവാഹം വരെ എത്തിയെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും മാളവിക പറയുന്നു.

Related Articles

Latest Articles