Thursday, May 2, 2024
spot_img

വാഹനാപകടം!;നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു;തലപ്പുഴയില്‍ രണ്ട് പേര്‍ക്ക് പരിക്ക്

തലപ്പുഴ: വയനാട് തലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്.വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് നിഗമനം.

കാറിടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റലിടിച്ച് തലകീഴായി മറിഞ്ഞ കാര്‍ പോലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്. മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസം നേരിട്ടു.

Related Articles

Latest Articles