Tuesday, April 30, 2024
spot_img

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേർക്ക് ദാരുണാന്ത്യം

കോട്ടയം: തേനിക്ക് സമീപം വാഹനപകടം. അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയം സ്വദേശികളായ മൂന്ന് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

കോയമ്പത്തൂരിൽ നിന്ന് ഇന്റർലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിന്റെ പിൻഭാഗത്തെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അപകടത്തെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടുപേർ ഉടൻ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിൽ എത്തിച്ചു

Related Articles

Latest Articles