Sunday, April 28, 2024
spot_img

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കടത്തി; സംഭവത്തിനെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയായാണ് കേസെടുത്തത്. അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയ ശേഷം ഒരാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു.

മലപ്പുറം പാലക്കാട് കണ്ണൂർ ജില്ലകളിൽ നിന്നെല്ലാം രോഗികളെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയാണുള്ളത്. ഇത് ശ്രദ്ധയിൽപെട്ട മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്ത് റിപ്പോർട്ട് തേടി. പ്രശ്‌നങ്ങൾ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം ഒരാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകാനാണ് ആശുപത്രി സൂപ്രണ്ടിനോട് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ പതിനൊന്ന് വാർഡുകളുണ്ട്. ഇതിൽ നവീകരണത്തിനായി ഏഴ് വാർഡുകൾ അടച്ചിട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. എന്നാൽ മഴക്കാലത്ത് രോഗികളുടെ തിരക്ക് മുൻകൂട്ടി കണ്ട് പകരം സംവിധാനങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ ഒരുക്കിയിരുന്നില്ല.

Related Articles

Latest Articles