ചെന്നൈ: ഡോക്ടറുടെ അസാന്നിധ്യത്തില്‍ നഴ്സുമാര്‍ പ്രസവമെടുത്തപ്പോള്‍ നവജാത ശിശു കഴുത്ത് വേര്‍പ്പെട്ടു മരിച്ചു.കാഞ്ചീപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

കൂവത്തൂര്‍ സ്വദേശിയായ യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം , ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. യുവതിയുടെ നില വഷളായ സാഹചര്യത്തില്‍ നഴ്സുമാര്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവമെടുത്തു. കുട്ടിയെ പുറത്തെടുത്ത ഉടന്‍ തല വേര്‍പെടുകയായിരുന്നു.
ഇതോടെ യുവതിയെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവജാതശിശുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് മുമ്പില്‍ നാട്ടുകാര്‍ സമരം നടത്തി.