Thursday, May 16, 2024
spot_img

പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു; നാല് പേർക്ക് പരിക്ക്; കേസെടുത്ത് തീരദേശ പൊലീസ്

കോഴിക്കോട് : കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചു. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം . നാലുപേർക്ക് നിസാര പരിക്കേറ്റു. മലേഷ്യൻ ചരക്ക് കപ്പൽ ആണ് ഇടിച്ചത്.

​ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കി. ഇടിച്ചതിനു ശേഷം കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു .

ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ബേപ്പൂർ സ്വദേശി – അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത്.

Related Articles

Latest Articles