Friday, May 3, 2024
spot_img

വീണ്ടും വില്ലനായി സ്ത്രീധനം; ആലുവയിൽ ഗർഭിണിക്ക് നേരെ ക്രൂരമർദ്ദനം; ഭർത്താവും ഭർതൃമാതാവും ഉൾപ്പടെ നാലുപേർക്കെതിരെ കേസ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. സ്ത്രീധനത്തെ ചൊല്ലി ആലുവയില്‍ ഗര്‍ഭിണിക്ക് നേരെ ഭർത്താവിന്റെ ക്രൂര മര്‍ദ്ദനം. ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. നൗഹത്തിനെതിരായ ആക്രമണം തടയാന്‍ എത്തിയ നൗഹത്തിന്‍റെ പിതാവിനും പരിക്കേറ്റു സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവായ ജൗഹർ അക്രമം നടത്തിയതെന്നെന്ന് നൗഹത്തും പിതാവ് സലീമും ആരോപിക്കുന്നു. ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്നും ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാല് മാസം ഗര്‍ഭിണിയാണ് നൗഹത്ത്.
ജൗഹറിനെതിരായി സലീം പോലീസില്‍ പരാതി നല്‍കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭർത്താവ് ജൗഹർ, മാതാവ് സുബൈദ ഉൾപ്പടെയുള്ളവർക്കെതിരെ ഗാർഹിക പീഡനം കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതികൾ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ത്രീധന തുകയെ ചൊല്ലി ഏറെനാളായി നില്‍ക്കുന്ന തര്‍ക്കം മര്‍ദ്ദനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പോലിസ് പ്രാഥമിക വിവരം നൽകുന്നത്. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപയുടെ സ്ത്രീധനം കൊടുത്തിരുന്നു. കൂടുതല്‍ തുക ആവശ്യപ്പെട്ട് ജൗഹര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നം ഉണ്ടാക്കുന്നതായി നൗഹത്ത് പറഞ്ഞതായി അമ്മ റംല മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles