Wednesday, April 24, 2024
spot_img

ഗുണ്ടകൾ ആക്രമിച്ച വീട് അനാശാസ്യ കേന്ദ്രം; ഇവിടെ നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്രനിർമാണവും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണക്കേസിൽ വഴിത്തിരിവ്. ഗുണ്ടകൾ ആക്രമിച്ച വീട് അനാശ്യാസ കേന്ദ്രമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇത് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത. അതോടൊപ്പം വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിർമാണവുമായിരുന്നുവെന്നത്തിന്റെ വ്യക്തമായ തെളിവും പോലീസിനു ലഭിച്ചിട്ടുണ്ട്. ക്യാമറ സ്റ്റാൻഡും മൊബൈൽ സ്റ്റാൻഡുകളും അക്രമം നടന്ന വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. ഇനി പരിക്കേറ്റവരുടേതുൾപ്പെടെ മൊബൈൽ ഫോണുകൾ കണ്ടെത്താനുണ്ട്. അതേസമയം ക്യാമറയും ഫോണുകളും അക്രമികൾ കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനാശാസ്യ ഇടപാടുകളിലെ തർക്കമാണ് ആക്രമണത്തിലെത്തിയതെന്നാണ് കരുതുന്നത്‌. ആക്രമണത്തിന് പിന്നിൽ ആരെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല.

ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെയോ എന്തിനാണ് ആക്രമിച്ചതെന്നോ അറിയില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പരിക്കേറ്റവർക്ക് മാത്രമേ വ്യക്തമായ വിവരമുള്ളൂവെന്നാണ് പോലീസ്‌ പറയുന്നത. ഇവർ വിവരം നൽകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി വിട്ട ശേഷം മാത്രമേ കൂടുതൽ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളു.

എന്നാൽ അനാശാസ്യത്തിനായി പെൺകുട്ടികളെയും ഇടപാടുകാരെയും ആക്രമണം നടന്ന വീട്ടിലെത്തിച്ചിരുന്നതായും ചിത്രങ്ങൾ കാണിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുകൊടുത്തിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്. യുവതിയും പരിക്കേറ്റവരും മറ്റേതെങ്കിലും വൻ റാക്കറ്റിന്റെ കണ്ണികളാണോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. കോട്ടയം ഡിവൈ.എസ്.പി എം.അനിൽകുമാർ, കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

സംഭവസമയം വീട്ടിലുണ്ടായിരുന്ന പൊൻകുന്നം സ്വദേശിനി അവിടെ അനാശാസ്യ ഇടപാടുകൾ നടന്നിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാർക്കയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് അറിവില്ലെന്നാണ് അവരുടെയും നിലപാട്. അക്രമം നടക്കുമ്പോൾ മുറിയിൽ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറയുന്നത്. ഇവിടെ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത് പോലീസോ മറ്റ് വ്യാപാരികളോ അറിഞ്ഞിരുന്നില്ല. ആക്രമണത്തിന് ശേഷമാണ് നഗരമധ്യത്തിലെ കേന്ദ്രത്തെക്കുറിച്ച് പുറംലോകമറിയുന്നത്. വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. പലർക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈൽ ഫോണിൽനിന്നായിരുന്നു. ഇവരിൽ പലരും സിനിമയിൽ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം. എന്തായാലും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles