Monday, May 6, 2024
spot_img

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്;മദ്രസ അദ്ധ്യാപകൻ മുഹമ്മദ് അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ പ്രായപൂർത്തിയാകാതെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.എട്ട് വയസ്സുകാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുക്കയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

Related Articles

Latest Articles