Saturday, April 27, 2024
spot_img

സിബിഎസ്‌ഇ – ഐസിഎസ്‌ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം; പരാതികളില്‍ സ്‌കുളുകള്‍ക്ക് കർശന നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സിബിഎസ്ഇ – ഐസിഎസ്ഇ (ICSE) സ്‌കൂളുകൾ സർക്കാർനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഗമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണം. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഗമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles