Monday, May 6, 2024
spot_img

സംസ്ഥാനത്തെ 2 ദേശീയ പാതകൾക്കായി 804.76 കോടി രൂപ അനുവദിച്ച് കേന്ദ്രം; നിതിൻ ഗഡ്കരിക്ക് നന്ദിയറിയിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം : സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന ദേശീയപാതയുടെ വികസനത്തിനായി 804.76 കോടി രൂപ അനുവദിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നന്ദിയറിയിച്ചത്. രണ്ടു ദേശീയപാതകളുടെ വികസനത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്.

അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 350.75 കോടി രൂപയും ദേശീയപാത 766ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചത്.

പൊതുമരാമത്ത് ദേശീയപാത വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിശോധിച്ച ശേഷമാണ് കേന്ദ്രം പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകിയിരിക്കുന്നത്. ദേശീയപാത 766ൽ 35 കിലോമീറ്റർ നവീകരിക്കുന്നതിനുള്ള പദ്ധതി നിർദേശമാണ് സമർപ്പിച്ചിരുന്നത്. 2 ദേശീയ പാതയ്ക്ക് പുറമെ കൊടുവള്ളി, താമരശേരി ബൈപ്പാസുകളെയും പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. തുക അനുവദിച്ച രണ്ട് റോഡുകളുടെയും വികസനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Latest Articles