കുമളി: നടുറോഡില്‍ യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളില്‍ രണ്ടാമനും അറസ്റ്റില്‍. തിരുപ്പൂര്‍, പാളയം സ്വദേശി നൗഫലാണ് (22) അറസ്റ്റിലായത്.മോഷണം പിടിച്ചുപറി പോലുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
അമരാവതി സ്വദേശിയായ രാജി ലിജോയുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തിയ മൂന്നു യുവാക്കൾ ആണ് കഴിഞ്ഞ മാസം 27-ന് മാല പൊട്ടിച്ചു കടന്നത്.സംഭവത്തെ തുടർന്ന് കേസ് എടുത്ത പോലീസ് സംഘം
തിരുപ്പൂര്‍ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ സൂര്യയെ (25) കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് തമിഴ് നാട്ടിൽ നിന്നും നൗഫലിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മൂന്നാമന് വേണ്ടിയുള്ള പോലീസിൻറെ അനേഷണം തുടരുകയാണ്.
പ്രതിയെ പിടികൂടിയത് ഇൻസ്‌പെക്ടർ ജോബിന്‍ ആന്റണി, എസ്.ഐ സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ്.

