ഇന്ത്യ ആവേശത്തോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിന്‍റെ പുതുക്കിയ വിക്ഷേപണ തിയതി ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചു.ജൂലൈ 22ാം തിയതി ഉച്ചതിരിഞ്ഞ് 2:43ന് ചന്ദ്രയാന്‍-2 കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാവും വിക്ഷേപണം.

