Sunday, May 5, 2024
spot_img

രണ്ടാം ചാന്ദ്രദൗത്യം അടുത്ത മാസം: പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ചാന്ദ്രപര്യവേഷണത്തിനുളള ഐഎസ്ആര്‍ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം.

800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫര്‍ നോലാന്‍ സംവിധാനം ചെയ്തിറക്കിയ ഇന്റര്‍സ്റ്റെല്ലാര്‍ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ഐഎസ്ആര്‍ഒയുടെ ഫാറ്റ്‌ബോയ് എന്നറിയപ്പെടുന്നു.

ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു.

ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയും ചന്ദ്രയാന്‍ ഒന്നിന്റെ നേട്ടമാണ്. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.

Related Articles

Latest Articles