Tuesday, May 7, 2024
spot_img

മന്ത്രിസഭാ രൂപീകരിക്കാൻ ഒരുക്കങ്ങളാരംഭിച്ച് നേതാക്കൾ; യോഗി ആദിത്യനാഥ് ഉടൻ ദില്ലിയിലേക്ക്; പഞ്ചാബില്‍ ഭഗവന്ത്സിംഗ് മാന്റെ സത്യപ്രതിജ്ഞ 16ന്

ഛത്തീസ്‌ഗഡ്‌: പഞ്ചാബിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ആംആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്. കോൺഗ്രസിനെ തകർത്ത് തരിപ്പണമാക്കിയാണ് ആംആദ്മി പഞ്ചാബിൽ മുന്നേറിയത്.
അതേസമയം സംസ്ഥാനത്തെ ആംആദ്മി പാർട്ടിയുടെ നിയുക്ത മുഖ്യമന്ത്രിയായി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും(Punjab And UP Cabinet Formation).

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ അമൃത്സറില്‍ റോഡ് ഷോയും നടക്കും. അപ്രതീക്ഷിതവിജയം നേടിയ ശേഷം ഭഗവന്ത്‌സിംഗ് ദില്ലിയിലെത്തി കെജ്രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അതിനുശേഷമാണ് മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

ചത്തീസ്ഗഢില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിംഗ് മാനെ നേതാവായി തെരഞ്ഞെടുത്തു. ജനവിധി മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇന്നലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. പി.സി.സി അദ്ധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവും ഭഗവന്ത്സിംഗ് മാനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ബി.ജെ.പി വമ്പൻ വിജയം കാഴ്ച വച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വം ഉടൻ എടുക്കുമെന്നാണ് വിവരം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഗോവയിൽ 20 സീറ്റ് നേടിയ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുള്ള മഹാരാഷ്‌ട്രവാദി ഗോമന്ത് പാർട്ടിയും മൂന്ന് സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. സത്യപ്രതിജ്ഞാ തിയതി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

Related Articles

Latest Articles