തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ 16 വയസുകാരിയെ ശൈശവ വിവാഹം കഴിപ്പിച്ചതിൽ അറസ്റ്റിലായ പിതാവിന്റെ കൂടുതൽ വെളിപ്പെടുത്തൽ. കേസിൽ നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി നിരന്തരം വിവാഹാഭ്യാര്ത്ഥന നടത്തിയെന്നും സമ്മതിക്കാതിരുന്നപ്പോൾ സ്ഥിരം വഴക്കുണ്ടാക്കിയതായും പെൺകുട്ടിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു. ഭീഷണി ഭയന്നാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത പനവൂര് സ്വദേശി അൽ അമീര്, പെൺകുട്ടിയുടെ അച്ഛൻ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര് സ്വദേശിയായ ഉസ്താദ് അൻസാര് സാദത്ത് എന്നീ മൂന്നുപേരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

