Saturday, November 14, 2026

ചൈനയിലെ കൽക്കരി ഖനി സ്ഫോടനം! മരണസംഖ്യ 90 ആയി ഉയർന്നു; അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ട് ഷി ജിൻപിങ്

ചൈനയിലെ വടക്കൻ ഷാൻഷി പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കൽക്കരി ഖനി തൊഴിലാളികളുടെ എണ്ണം 90 ആയി ഉയർന്നു. കഴിഞ്ഞ 17 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഖനി ദുരന്തമാണിത്. വെള്ളിയാഴ്ച രാത്രി 7.29-ഓടെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിലാണ് സ്ഫോടനം നടന്നത്. സംഭവ സമയത്ത് 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് കനത്ത പുകയും വിഷവാതകവും നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles