ബീജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് (Covid) കേസുകള്‍ ഉയരുന്നു. ഇന്ന് 3400 -ലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ ചാങ്ചും നഗരത്തിൽ വെള്ളിയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രാദേശികതലത്തിൽ കോവിഡ് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. ഷാങ്‌ഹായിയിലെ സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
ചൈനയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വ്യാപാര മേളയായ കാന്റണ്‍ ഫെയറിന്റെ വേദി താല്‍ക്കാലികമായി അടച്ചതായി ഗ്വാങ്ഷൗവിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. . അഞ്ചാം തരംഗമാണ് അവിടെ ഇപ്പോഴെന്നാണ് വിലയിരുത്തൽ.

