ബുദ്ധ മതത്തിനെ വിഴുങ്ങാൻ കമ്മ്യുണിസ്റ്റ് ചൈനക്ക് വൻപദ്ധതികൾ എന്ന് റിപ്പോർട്ട്.ടിബറ്റിൽ പിടി മുറുക്കാനും പ്രാദേശിക ബുദ്ധമതാചാരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യം വച്ചെന്നാണ് ലഭിക്കുന്ന വിവരം.ബുദ്ധമതത്തെ ഇല്ലാതാക്കാനും ദലൈലാമയോടും മറ്റ് ബുദ്ധമതാനുയായികളേയും ഒതുക്കാൻ വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിനായി നിരവധി പണം ചിലവഴിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.പാകിസ്ഥാനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ പുരാവസ്തു, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചൈന ധനസഹായം നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സംഘടനകളിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നത് ചൈനയുടെ നയതന്ത്രത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ പണ്ഡിതനായ ചന്ദൻ കുമാർ ഒരു ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ചൈനയിൽ ബുദ്ധമതക്കാർക്ക് മതസ്വാതന്ത്ര്യമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുക,യാണെന്നും ഇന്ത്യ ബുദ്ധമതത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് പറഞ്ഞ് തരംതാഴ്ത്തുകയാണെന്നും, പകരം ചൈനയെ മതത്തിന്റെ പ്രധാന അന്താരാഷ്ട്ര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയാണെന്നും ചന്ദൻ കുമാർ വ്യക്തമാക്കി.

