Monday, April 29, 2024
spot_img

കാബൂളിൽ നിന്ന് പൗരന്മാരെ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ; അമേരിക്കയുമായി ഉന്നതതല ചർച്ച നടത്തി വിദേശകാര്യ മന്ത്രി

ദില്ലി: അഫ്ഗാനിൽ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാൻ അമേരിക്കയുമായി ഉന്നതതല ചർച്ച നടത്തി വിദേശകാര്യ മന്ത്രി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മില്‍ വിശദമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നു. അഫ്ഗാനിലെ നിലവിലെ സാഹചര്യമാണ് പ്രധാന ചർച്ചാ വിഷയമായത്.
അതേസമയം അഫ്ഗാനിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്താനാഗ്രഹമുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇന്നലെ യോഗം ചേർന്നിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ കാബൂളിലേക്ക് അയക്കുന്നതിന് വ്യോമസേന വിമാനങ്ങള്‍ സജ്ജമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

അതേസമയം അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിലായതോടെ രാജ്യത്തു നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയും കൂട്ടാളികളും ഒമാനിലേക്കാണ് കടന്നത്. മറ്റ് രാജ്യങ്ങളും അഫ്ഗാൻ പൗരന്മാർക്കായി അതിർത്തികൾ തുറന്നിരിക്കുകയാണ്. എന്നാൽ അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 1.15ന് ആണ് ബൈഡൻ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘർഷ സാധ്യത കൂടിയേനേ എന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

അതേസമയം താലിബാൻ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ ആക്രമിക്കുകയോ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്താൽ തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സഖ്യകക്ഷികളുടെ പ്രതിനിധികളെയും ഉപദ്രവിക്കരുതെന്ന് താലിബാന് നിർദേശം നൽകി. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാൻറെ പുനർനിർമാണമായിരുന്നില്ല യു.എസ് ലക്ഷ്യമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles