തിരുവനന്തപുരം: നിരവധി വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായ ചിന്ത ജെറോം യുവജനകമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു.രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അദ്ധ്യക്ഷസ്ഥാനം ഒഴിയുന്നത്.അടുത്ത അദ്ധ്യക്ഷൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം ഷാജർ ആയിരിക്കുമെന്നാണ് സൂചന.ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് യുവജന കമ്മിഷൻ അദ്ധ്യക്ഷയായി ചിന്ത ചുമതലയേറ്റത്. സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂർത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത നിലവിൽ ചുമതല വഹിക്കുന്നത്. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി.

