Thursday, May 9, 2024
spot_img

വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു! ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പുരോഹിതൻ റെവറന്റ് ഡോ. മനോജ്

തിരുവനന്തപുരം : ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് ശബരിമല ശ്രീ ധർമ്മ ശാസ്താവിനെക്കാണാൻ വ്രതം നോറ്റ് കാത്തിരിക്കുകയാണ് ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ. മനോജ്. മൂന്ന് ആംഗ്ലിക്കൻ പൗരോഹിത്യം സ്വീകരിച്ച ഫാദർ മനോജിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഒരു വിശ്വാസിയുടെ വ്രതശുദ്ധിയോടെ മലകയറണമെന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10-നായിരുന്നു വ്രതാരംഭം. 20-നാണ് മലകയറ്റം. നാലുദിവസം മുൻപ് തിരുമല മഹാദേവക്ഷേത്രത്തിലെത്തി മാലയിട്ടിരുന്നു.

അതിനിടെ ശബരിമല ദർശനത്തിനൊരുങ്ങുന്ന ഫാദർ മനോജ് കെ ജിക്കെതിരെ സഭ നടപടി സ്വീകരിച്ചുവെന്നാണ് സൂചന. ഫാദർ മനോജ് വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ചാണ് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. നീക്കം ചെയ്യപ്പെട്ട പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഫാദർ മനോജ് പ്രതികരിച്ചു. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാദർ മനോജ് വ്യക്തമാക്കി.

41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20നാണ് ആംഗ്‌ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറുന്നത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കൽ നടക്കുക. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് അദ്ദേഹം. ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങളായി ആത്മീയപരിശീലന ക്ലാസുകൾക്കു നേതൃത്വം നൽകുന്നുവെന്നും മതങ്ങൾക്കപ്പുറമുള്ള ആത്മീയതയാണ് നേടേണ്ടതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായാണ് ശബരിമലകയറ്റം.ഭാര്യ ജോളി ജോസും ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ മകൾ ആൻ ഐറിൻ ജോസ്ലെറ്റും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്.

Previous article
Next article

Related Articles

Latest Articles