Friday, May 17, 2024
spot_img

സെൻസർബോർഡ് കാരണം തകർന്ന് പോയ സിനിമകൾ

സെൻസർബോർഡ് കാരണം തകർന്ന് പോയ സിനിമകൾ | CINEMA

ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്. അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന ഒരു വലിയ പ്രക്രീയ. അടുത്ത കാലത്ത് ചലച്ചിത്ര രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരുത്തരമേയുള്ളൂ : “സെൻസർ ബോർഡ്“. നിർമ്മാതാക്കൾക്ക് മുടക്കു മുതൽ തിരികെ കിട്ടാത്തതോ , തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ കഴിയാത്തതോ , വിവിധ ചലച്ചിത്ര സംഘടനകൾ തമ്മിൽ കലഹിക്കുന്നതോ അല്ല ഇവിടുത്തെ പ്രശ്നം. എന്തിനും ഏതിനും സെൻസർ ബോർഡാണ് പ്രശ്നം. സെൻസർ ബോർഡ്‌ എന്നത് ചലച്ചിത്ര പ്രവർത്തകർക്കും , സിനിമാസ്വാദകർക്കും ഒരു പ്രശ്നമാകാൻ തുടങ്ങിയിട്ട് കുറച്ച് വർഷമായിട്ടേയുള്ളൂ.

പണ്ടുകാലം മുതലേ ബീ ഗ്രേഡ് സിനിമകൾക്ക് ആയിരിക്കും ആദ്യമായി ” എ പടം ” എന്ന് നമ്മൾ മലയാളികൾ പറഞ്ഞു തുടങ്ങിയത്. മലയാളിയുടെ ആ ഒരു കെട്ട് ഇന്നും വിട്ടുമാറിയിട്ടില്ല എന്ന് തന്നെ പറയാം. ഇന്ന് ഒരു സിനിമയ്ക്ക് ” എ സർട്ടിഫിക്കറ്റ് ” കിട്ടിയാൽ ഭൂരിഭാഗം ആളുകളും ചോദിക്കുക എന്താണ് അതിൽ സീൻ എന്നാണു അല്ലെങ്കിൽ ആരാണ് നായികാ എന്നാണ്.ഈ ധാരണകൾ കൊണ്ട് ഒരുപാട് മലയാള സിനിമകൾ തകർന്നു പോയിട്ടുണ്ട്.

ഔദ്യോഗികമായി സെൻസർ ബോർഡ്‌ എന്ന പ്രയോഗം തന്നെ ഇപ്പോൾ നിലവിലില്ല. ഭാരതത്തിൽ ബ്രിട്ടീഷ്‌ സർക്കാരിന്റെ ഭരണ കാലത്ത് നിലവിൽ കൊണ്ടുവന്ന സിനിമാട്ടോഗ്രാഫ് ആക്ട്‌ പ്രകാരം അതാത് പ്രവിശ്യകളിലെ ചലച്ചിത്രങ്ങളെ നിയന്ത്രിക്കാനാണ് സെൻസർ ബോർഡ്‌ രൂപീകരിച്ചത്. അക്കാലത്ത് ബ്രിട്ടീഷ്‌ സർക്കാരിനെതിരെ നിർമ്മിക്കുന്ന ഏതൊരു ചലച്ചിത്രവും സെൻസർ ചെയ്തു വിലക്കലായിരുന്നു ഈ ബോർഡിന്റെ ഏക ഉദ്ദേശ്യം.

ഇതിന്റെ ഫലമായി 1941 ൽ നിർമ്മിച്ച സിക്കന്ദർ പോലുള്ള ദേശാഭിമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങളെ പരസ്യ പ്രദർശനത്തിൽ നിന്നും വിലക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞു. എന്നാൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 1951ൽ നിലവിലുണ്ടായിരുന്ന സെൻസർ ബോർഡിനെ പിരിച്ചുവിടുകയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) രൂപീകരിക്കുകയും ചെയ്തു. ഈ ബോർഡിന്റെ ഉദ്ദേശ്യം ചലച്ചിത്രങ്ങളെ വിലക്കാനോ , നിരോധിക്കാനോ അല്ല ;മറിച്ചു ഈ മേഖലയിൽ മുന്നിൽ നിൽക്കുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളിലെ പോലെ ചലച്ചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുക എന്നതാണ്.

ഇന്ന് ഭാരത സർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ബർത്ത് സർട്ടിഫിക്കേറ്റ് നല്കുന്നത് പോലെ, ഉപകരണങ്ങൾക്ക് കാണുന്ന ഐ.എസ്.ഐ., ബി.എസ്.ഐ. മുദ്രകൾ പോലെ ഏതൊരു പരസ്യ പ്രദർശനത്തിന് അഥവാ ഒരു കൂട്ടം ജനങ്ങളുടെ മുന്നിൽ ഒരുമിച്ചു അവതരിപ്പിക്കാൻ തയാറാകുന്ന മാധ്യമസൃഷ്ടിക്ക് നല്കുന്ന ഒരു രേഖപ്പെടുത്തലാണ് ഈ സർട്ടിഫിക്കേഷൻ.

Related Articles

Latest Articles