കളമശ്ശേരിയിലെ കൈപ്പട മുകളിലെ വീട്ടിൽ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയിരുന്നു. ഷവർമ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ വേണ്ടി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന നടന്നത്. പഴകിയ ഇറച്ചി തമിഴ്‌നാട്ടിൽ നിന്നും വന്നതാണെന്നാണ് ലഭിച്ച വിവരം. 150 കിലോഗ്രാം പഴകിയ എണ്ണയും ഇതിനോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
ഈ കേടായ ഇറച്ചികൾ വിതരണം ചെയ്തിരുന്ന 49 ഹോട്ടലുകളുടെ പട്ടിക ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അത് വായിക്കാം. ഇത്തരം ഹോട്ടലുകളിലാണ് പഴകിയ ചിക്കൻ കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ വിതരണം ചെയ്തിരുന്നത്. ഇതിൽ പല ഹോട്ടലുകളും ഹലാൽ ബോർഡുകൾ സ്ഥാപിച്ചവയാണ്. ഹലാൽ എന്നാൽ ശുദ്ധമായ ഭക്ഷണം എന്ന ഘോരഘോരം പ്രസംഗിക്കുന്നവർ ഇതൊന്നും കാണുന്നില്ലെന്ന് തോന്നുന്നു.
പാലക്കാട് സ്വദേശിയായ ജുനൈസിൻ്റേതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണുള്ളത്. എന്നാൽ പരിശോധന സമയത്ത് ഇവർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, കളമശ്ശേരിയിലെ 11 ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന നടന്നിരുന്നു. നാലിടങ്ങളിൽ നിന്നുമായി ദിവസങ്ങൾ പഴകിയ ഭക്ഷണം കണ്ടെത്തി. ചൈനീസ്, കോൺടിനെന്‍റൽ, അറബിക് എന്നീ പേരുകളിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ താൽ, ബറക്ക മന്തി, ന്യൂ, കൂനംതെയിലെ മന്തി കിംഗ് എന്നീ ഹോട്ടലുകളിലെല്ലാം നൽകിയിരുന്നത് പഴകിയ ഭക്ഷണം.
ഷവർമ, അൽഫാം, മന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിച്ച ഭക്ഷ്യോത്പന്നങ്ങളും ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. ചായക്കടകൾ, ഹോട്ടലുകൾ, മീൻ കടകൾ തുടങ്ങി ഇടങ്ങളിലായിരുന്നു പരിശോധന. ഇതിൽ എച്ച്എംടി ജംഗ്ഷനിലെ മീൻ കടയിൽ നിന്ന് പഴകിയ മീൻ പിടികൂടി. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകി. ആദ്യനടപടി എന്ന നിലയിൽ ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

