റായ്പൂർ : ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ബസ്തർ പോലീസ് പ്രസ്താവനയിലൂടെ പറഞ്ഞു. പറയുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകര സാന്നിധ്യമുണ്ടെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിനെ തുടര്ന്ന് ഇന്ന് ഓര്ച്ച, ബര്സൂര് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്, നെന്തൂര്, തുല്ത്തുളി ഗ്രാമങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ജില്ലാ റിസര്വ് ഗാര്ഡും (ഡി.ആര്.ജി) സ്പെഷ്യല് ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) സംയുക്തമായാണ് മാവോവാദി വിരുദ്ധ ഓപ്പറേഷന് ആരംഭിച്ചത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്. എകെ സീരീസ് ഉള്പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വനത്തിലേക്ക് പിന്വാങ്ങിയ അവശേഷിക്കുന്ന ഏതാനും ഭീകരരെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

