തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സ്റ്റി കോളേജില്‍ എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം വിദ്യാര്‍ത്ഥികളും എസ്എഫ്ഐ കോളേജ് യൂണിറ്റും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തി.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്.
സംഭവസ്ഥലത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.യൂണിവേഴ്സിറ്റി പരിസര പ്രദേശത്ത് ഇനിയും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.ആറ്റുകാല്‍ സ്വദേശിയാണ് പരുക്കേറ്റ അഖില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

