Friday, October 16, 2026

കയർ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ ; വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: മകളുടെ വിവാഹാവശ്യങ്ങൾക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശി(54)യെയാണ് ഇന്ന് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചു ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാനാകാത്തതോടെ ശശി കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. മൂന്ന് മാസത്തോളമായി ശശിയ്ക്ക് ജോലിയും ഇല്ലായിരുന്നു. തുടർന്നാണ് മകളുടെ വിവാഹത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. വീടിന്റെ ആധാരം ഈടായി നൽകിയായിരുന്നു ശശി വായ്പയെടുത്തത്.

വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ബാങ്ക് ജീവനക്കാര്‍ മരുമക്കളുടെ മുന്നില്‍വെച്ച് അപമാനിച്ചതാണ് ശശിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Articles

Latest Articles