Friday, April 26, 2024
spot_img

സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും; മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച തുറക്കും. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ലാസുകൾ.

ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്‌നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം.

ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസ്സുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാകും ക്ലാസ്സുകൾ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസ്സ്. പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകാൻ നിർദേശിച്ചിട്ടുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ

• ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും

• ക്ളാസ് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ

• ഹാജർ നിർബന്ധമല്ല

• കാമ്പസിൽ മാസ്‌ക് നിർബന്ധം

• തെർമൽ സ്‌ക്രീനിംഗ് നിർബന്ധമല്ല

• ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും

• ക്ളാസ് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ

Related Articles

Latest Articles