Friday, May 17, 2024
spot_img

ബെംഗളൂരുവിന്റെ ഹെൽത്തൊക്കെ ഓക്കെ അല്ലെ? വരുന്നു.. ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി പോരാട്ടം

കോഴിക്കോട് : ആരാധകർക്ക് ആവേശമായി സൂപ്പർ കപ്പിന്റെ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ. ഇതോടെ ഇരു ടീമുകളും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. എ ഗ്രൂപ്പിൽ ബെംഗളൂരു എഫ്സിയെക്കൂടാതെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണുള്ളത്. ക്വാളിഫയർ കളിച്ച് ഒരു ടീം കൂടി എ ഗ്രൂപ്പിലെത്തും. ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണ്ണമെന്റിൽ ആദ്യമായി പന്ത് തട്ടുക.

അടുത്ത മാസം 16ന് കോഴിക്കോട്ടു നടക്കുന്ന മത്സരത്തിലാകും ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടുക. ഏപ്രിൽ 12നും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോൾ വൻ ഒച്ചപ്പാടുകൾക്ക് വഴിയൊരുക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകുന്നതിനു മുൻപ് അപ്രതീക്ഷിതമായി ഛേത്രി പന്ത് വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ഗോൾ അനുവദിക്കരുതെന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആവശ്യം റഫറി നിരാകരിക്കുകയും തുടർന്ന് മത്സരം നിർത്തി ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിടുകയുമായിരുന്നു

മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അംഗീകരിച്ചില്ല. കളി നിർത്തി ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷാനടപടികളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles