Monday, April 29, 2024
spot_img

ധനുവച്ചപുരത്ത് ട്രെയിനിൽ നിന്ന് കാൽവഴുതിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്.

ഇന്ന് വൈകിട്ട് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ധനുവച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടം.

തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ കാൽ വഴുതി ട്രാക്കിനിടയിലേക്ക് വീഴുകയായിരുന്നു.

Related Articles

Latest Articles