Saturday, October 10, 2026

വഴിയോര കച്ചവട നിയന്ത്രണം: റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: റോഡരികിലെ കച്ചവടങ്ങളും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ വാഹനാപകടങ്ങൾ കാരണമുള്ള മരണം കൂടിയ സാഹചര്യത്തിലാണ് നടപടി.

നഗരസഭാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് മെയ് 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപ്പാത കൈയേറി വ്യാപാരം നടത്തിയത് മൂലമുള്ള ഗതാഗത തടസം കാരണമാണ് വാഹനാപകടങ്ങൾ കൂടുന്നതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles