മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ‘കിരീടം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാൽ–ലോഹിതദാസ്–സിബി മലയിൽ കൂട്ടുകെട്ടിന്റെ അനശ്വര സൃഷ്ടി ജൂലൈ 10-ന് 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലും വീണ്ടും പ്രേക്ഷകരെ തേടിയെത്തും. വർഷങ്ങൾ കഴിഞ്ഞിട്ടും സേതുമാധവൻ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ ഇന്നും ജീവിച്ചിരിക്കുന്നു. റീ-റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്… “ആ ക്ലൈമാക്സ് ഒന്ന് മാറ്റിക്കൂടേ?”. സ്വന്തം കഥാപാത്രത്തോട് പോലും ഇത്രയും ആത്മബന്ധം പുലർത്തിയ എഴുത്തുകാരൻ ലോഹിതദാസിന്റെ മനസ്സിലും സേതുമാധവൻ ഒരു മായാത്ത മുറിവായിരുന്നു. ചില സിനിമകൾ കാണുന്നതല്ല, വീണ്ടും വീണ്ടും അനുഭവിക്കുന്നതാണ്. കിരീടം 4K റീ-റിലീസിനോടനുബന്ധിച്ചുള്ള ഒരു പ്രത്യേക വീഡിയോ സ്റ്റോറി കാണാം. #kireedam #mohanlal #lohithadas #sibimalayil #kireedam4k #malayalamcinema #sethumadhavan #rerelease #lalettan #evergreenclassics

