Wednesday, September 23, 2026

ഗുംലയിൽ ഭക്ഷണത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന ദമ്പതികളെ കോടാലികൊണ്ട് വെട്ടിക്കൊന്ന് വീട്ടുജോലിക്കാരൻ; പ്രതിയെ പിടികൂടി പോലീസ്

ജാർഖണ്ഡ് : ഗുംല ജില്ലയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീട്ടുജോലിക്കാരൻ ദമ്പതികളെ ഉറക്കത്തിൽ കൊലപ്പെടുത്തി. ഇവരുടെ മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ജില്ലയിലെ മജ്‌ഗാവ് ജാംതോലി ഗ്രാമത്തിൽ ആണ് സംഭവം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

റിച്ചാർഡ്, മെലാനി മിൻസ് ദമ്പതികളെ കോടാലികൊണ്ടാണ് 40 കാരനായ പ്രതി ആക്രമിച്ചത്. ദമ്പതികളുടെ മകൾ തെരേസ റാഞ്ചിയിലെ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്. ഏതാനും ദിവസം മുമ്പ് ഭക്ഷണത്തെ ചൊല്ലി റിച്ചാർഡ് മിൻസുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നു.

ഇതോടെ ഇയാൾ കുടുംബത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അAറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് .

Related Articles

Latest Articles