ദില്ലി: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ സംബന്ധിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2827 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യ കേസുകളുടെ എണ്ണം 43,113,413 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണങ്ങളാണ് രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 5,24,181 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3230 ആണ്.
അതേ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഗ്ലോബല്‍ കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡിന്റെ തുടര്‍ച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ആകും.
സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

