Thursday, May 2, 2024
spot_img

ശബരിമലയിൽ കോവിഡ് ബാധിച്ച ജീവനക്കാർ പുഴുക്കളെ പോലെ നരകിക്കുന്നു; തിരിഞ്ഞുപോലും നോക്കാതെ ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമല ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ജീവനക്കാരെ തിരിഞ്ഞുപോലും നോക്കാതെ ദേവസ്വം ബോർഡ്‌. ഇപ്പോൾ റാന്നി മൗണ്ട് കാർമൽ എഞ്ചിനീയറിങ്ങ് കോളേജിൻ്റ ഹോസ്റ്റലിൽ പെരുനാട് പഞ്ചായത്ത് നടത്തുന്ന കോവിഡ് സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന ദേവസ്വം ജീവനക്കാരാണ് നരകയാതന അനുഭവിക്കുന്നത്.

പലർക്കും ശരിയായ രീതിയിൽ ഭക്ഷണം പോലും ലഭിക്കുന്നില്ല. രോഗം ബാധിച്ച മിക്കവർക്കും കടുത്ത പനിയും ,ശരീര വേദനയും അനുഭവപ്പെടുന്നുണ്ട്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും തങ്ങൾക്കു വേണ്ടി നടക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

Related Articles

Latest Articles