Friday, May 3, 2024
spot_img

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ !സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി .രാജുവിനെതിരെ നടപടി! തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കും!

കൊച്ചി : ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തലിനെത്തുടർന്ന് സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടി എടുക്കാൻ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിൽ തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കും

ഇന്ന് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ യോഗത്തിൽ ഈ കാര്യം ചര്‍ച്ച ചെയ്യും. തീരുമാനം കൗൺസിൽ യോഗത്തിലും അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. സാധ്യത. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ സിപിഐ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles