Wednesday, May 15, 2024
spot_img

ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ സിപിഎം റീത്ത് വെച്ച് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകന്റെ നേരെ സിപിഎമ്മിന്റെ ഭീഷണി. ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചായിരുന്നു ഭീഷണി. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും കൂടാതെ ചന്ദനത്തിരികളും വെച്ചത്.

ഇന്നലെ അർധ രാത്രിയിലാണ് സംഭവം. വീടിന്റെ മുൻവശത്തും പുറകുവശത്തും ഓരോ റീത്ത് വീതമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും സമാനമായ ഭീഷണി കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയിട്ടുണ്ട്.

അതേസമയം, കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പോപ്പുലർ ഫ്രണ്ട് അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത് വച്ച് ഭീഷണിമുഴക്കിയത്.

Related Articles

Latest Articles