Thursday, May 9, 2024
spot_img

വീണ്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര; പങ്കെടുത്തത് 100-ലേറെ പ്രവര്‍ത്തകര്‍

തൃ​ശൂ​ര്‍: വീണ്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര. ജ​നു​വ​രി 21 മു​ത​ല്‍ 23 വ​രെ​യാ​ണ് തൃ​ശൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം. ഇതിനോടനുബന്ധിച്ചാണ് തി​രു​വാ​തി​ര നടത്തിയത്. ഊരാക്കോട് അ​യ്യ​പ്പ​ക്ഷേ​ത്ര പ​രി​സ​ര​ത്താ​യി​രു​ന്നു തി​രു​വാ​തി​ര അ​ര​ങ്ങേ​റി​യ​ത്.

സംഭവം വിവാദമായതോടെ ന്യായീകരണങ്ങളുമായി സം​ഘാ​ട​ക​ർ രംഗത്തു വന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡങ്ങളെല്ലാം തന്നെ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​യെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ശ​ദീ​ക​ര​ണം. പൊതുസമ്മേളനവും ആൾക്കൂട്ടത്തെ ഒഴിവാക്കാനായി നടത്തിയില്ല എന്നും അവർ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നേരത്തേ തയാറാക്കിയ പരിപാടി ആയതുകൊണ്ടാണ് തിരുവാതിര ഒഴിവാക്കാത്തത്. പങ്കെടുത്ത 150 വനിതകള്‍ക്കു പുറമേ കാഴ്ചക്കാരായി നൂറോളം പേരും സ്ഥലത്ത് ഒത്തുകൂടിയിരുന്നു.

തി​രു​വ​ന​ന്ത​പു​രത്ത് നടന്ന വിവാദ തിരുവാതിരയ്ക്കു തൊട്ടു പിന്നാലെയാണ് തൃശ്ശൂരിൽ വീണ്ടും ഈ കടുത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സി​പി​എം തിരുവാതിര നടത്തിയത്. ഇതിനും പലതരത്തിലുള്ള ദഹിക്കാനാകാത്ത വാദങ്ങളുമായി സിപിഎം പ്രമുഖ നേതാക്കൾ രംഗത്ത് എത്തുക തന്നെ ചെയ്യും.

Related Articles

Latest Articles